 
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിയ പരിധിയിലെ സ്കൂളുകളിൽ വാക്‌സിനേഷൻ ആരംഭിച്ചു. മൈനാഗപ്പള്ളി എം.എസ്.എച്ച്.എസിൽ നടന്ന ചടങ്ങിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ, മെഡിക്കൽ ഓഫീസർ ഡോ. ബൈജു, ഗ്രാമ പഞ്ചായത്ത് അംഗം മനാഫ്, ഉദ്യോഗസ്ഥരായ ശിവദാസൻ, ഗീത, വിനോദ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവർ പങ്കെടുത്തു .