 
കുണ്ടറ: പേരയം പഞ്ചായത്ത് പരിധിയിൽപ്പെട്ട സ്കൂളുകളിൽ 18നും 15 നും മദ്ധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വാക്സിൻ വിതരണം ആരംഭിച്ചു. കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യമായി വാക്സിൻ നൽകിയത്.
സെന്റ് മാർഗരറ്റ് ഹൈസ്കൂളിലെ കുറച്ച് വിദ്യാർത്ഥികൾക്കും വാക്സിൻ നൽകി. മറ്റുള്ളവർക്ക് വരും ദിവസങ്ങളിൽ നൽകും.
പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ. ബർട്ടില ബെഞ്ചമിൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി.സ്റ്റാഫോർഡ്, സിൽവിയ സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ സി.പ്രദീപ്, പ്രിൻസിപ്പൽ ഷാജു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വംനൽകി.