block-
കരുനാഗപ്പള്ളിബ്ലോക്ക് പഞ്ചായത്ത് ഓഫീസായി പ്രവർത്തിച്ചിരുന്ന ഇരുനില മന്ദിരം

 സിവിൽ സ്റ്റേഷനിലെ കോടതികൾ മാറ്റാനൊരിടം

തൊടിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന്റെ മുൻഭാഗം പൊളിക്കുന്നതോടെ, ഇവി​ടെയുള്ള മുൻസിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും സർക്കാർ അധീനതയിലുള്ള പഴയ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാനാവും.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസായി ഉപയോഗിച്ചിരുന്നതും ലാറി ബേക്കർ മാതൃകയിൽ നിർമ്മിക്കപ്പെട്ടതുമായ ഇരുനില മന്ദിരം, ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക വിജ്ഞാന വ്യാപന കേന്ദ്രത്തിനായി നിർമ്മിച്ച വിശാലമായ ഹാൾ, ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ലാത്ത കാന്റീൻ കെട്ടിടം എന്നിവയെല്ലം ഫലപ്രദമായി​ വി​നി​യോഗി​ക്കാവുന്നതാണ്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപമാണ്

ഈ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്.cleardot അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തിയാൽ ഈ കെട്ടിടങ്ങളെല്ലാം ഉപയോഗിക്കാനാവും. വാടകക്കെട്ടി​ടങ്ങൾ തേടുന്നതിന് മുമ്പേ സർക്കാർ അധീനതയിലുള്ള ഈ കെട്ടിട സമുച്ചയം കോടതി​കൾക്കായി​ പപ്രയോജനപ്പെടുത്താനാവുമോ എന്ന് പരി​ശോധി​ക്കണമെന്ന് ഉദ്യോഗസ്ഥർ തന്നെ ആവശ്യപ്പെടുന്നു.

# വിശാലമായ സൗകര്യങ്ങൾ

 ബ്ലോക്ക് പഞ്ചായത്ത് ഓഫീസായി​രുന്ന കെട്ടിടത്തിന്റെ താഴെത്തെ നിലയിൽ ഹാളും ഓഫീസ് മുറികളും

 മുകളിൽ വിശാലമായ കോൺഫറൻസ് ഹാൾ

 കാർഷിക വിജ്ഞാന വ്യാപന കേന്ദ്രത്തി​ൽ പഠന ക്ലാസ് നടത്തിയിരുന്ന വേദി

 ഇവയ്ക്ക് പുറമെ മറ്റു ചില ചെറിയ കെട്ടിടങ്ങളും