ചാത്തന്നൂർ: ചിറക്കര ഹെൽത്ത്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ.ചിറക്കര ഗവ. ഹൈസ്കൂളിൽ കുട്ടികൾക്കായി വാക്‌സിനേഷൻ ക്യാമ്പ് നടത്തി. ചിറക്കര ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുദർശൻ പിള്ള, മെഡിക്കൽ ഓഫീസർ നയന, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അജിത്, ഗോപകുമാർ, പ്രഥമദ്ധ്യാപിക ഉദയദേവി, അദ്ധ്യാപകരായ ജയചന്ദ്രൻ, രഹിയാനത്ത ബീവി, ശ്രീലത, പി.ടി.എ പ്രസിഡന്റ്‌ കെ. മനോജ്‌ എം.പി.ടി.എ പ്രസിഡന്റ്‌ രാഖി, ഹെൽത്ത്‌ നഴ്സുമാർ, ആശ വർക്കർമാർ എന്നിവർ നേതൃത്വം നൽകി.