 
പുത്തൂർ: ആലയ്ക്കൽ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പി.യുടെ നേതൃത്വത്തിൽ മെഴുക് തിരി തെളിച്ച് പ്രതിഷേധിച്ചു. പാങ്ങോട് സുരേഷ്, സുനിൽകുമാർ, പുത്തൂർ ബാലചന്ദ്രൻ ,സജിത്ത്കുമാർ, എസ്.എൻ.പുരം രാജൻ, കുമാരൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ആറ് മാസമായി ഹൈമാസ് ലൈറ്റ് കത്തുന്നില്ലെന്ന് അവർ പറഞ്ഞു.