
പുത്തുർ: അപകടം വരുത്തിവച്ച ശേഷം പരിക്കേറ്റവരെ തിരിഞ്ഞുപോലും നോക്കാതെ സ്ഥലം വിടുന്ന വാഹനയാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കുളക്കടയിൽ ബൈക്ക് യാത്രക്കരെ ഇടിച്ചു വീഴ്‌ത്തിയ ശേഷം കാർ നിർത്താതെ പോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നെടുമങ്ങാട് വെളളനാട് സരോവരത്തിൽ ശാന്തകുമാർ, മകൻ സ്വരുപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പുത്തൂർ ആറ്റുവാശ്ശേരിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ജി.അനിൽകുമാറിനെ ഇടിച്ചിട്ട ശേഷം ഒട്ടോറിക്ഷ നിർത്താതെ പോയിരുന്നു. തേവലപുറം സ്വദേശിയെ ശാസ്താംകാവിന് സമീപം ബൈക്കിടിച്ച ശേഷം നിർത്താതെ പോയ സംഭവവും ഉണ്ടായി. സംഭവങ്ങളിൽ അന്വേഷണം നടന്നുവരികയാണെന്നും വാഹനങ്ങളെ ഉടൻ കണ്ടെത്തുമെന്നുമാണ് പൊലീസ് പറയുന്നത്.