
തഴവ: കൊവിഡ് ബാധിച്ച് മരിച്ച തഴവ കടത്തൂർ കാഞ്ഞിരപ്പള്ളി ജംഗ്ഷന് സമീപം കോട്ടേത്തറയിൽ ദിവകാരന്റെ ഭാര്യ രാജമ്മയുടെ (65) മൃതദേഹം എ.ഐ.വൈ.എഫ് യൂത്ത് ഫോഴ്‌സ് വോളണ്ടിയർമാർ സംസ്‌കരിച്ചു. രോഗബാധയെ തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. തഴവയിലെ വീട്ടിലെത്തിച്ച മൃതദേഹം യൂത്ത് ഫോഴ്‌സ് വോളണ്ടിയർമാരായ എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി യു. കണ്ണൻ, കരുനാഗപ്പള്ളി നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പഠിപ്പുര ലത്തീഫ്, എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി അംഗം എം.ഡി. അജ്മൽ, ജോ. സെക്രട്ടറി അഖിൽ.എ.കുമാർ, സി.പി.ഐ കടത്തൂർ ബ്രാഞ്ച് സെക്രട്ടറി നിസാം തോപ്പിത്തറ, സലാം പൊടിപ്പാറ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്. മക്കൾ: അജിത, പരേതനായ അജയൻ, അമ്പിളി. മരുമക്കൾ: രാജു, റാണി, സുരേന്ദ്രൻ.