കൊല്ലം: മാതാപിതാക്കളെ നിരന്തരം മർദ്ദിച്ച കേസിൽ മയ്യനാട് വലിയവിള രാജു നിവാസിൽ രാജു (36) പിടിയിൽ. രാജൻ (80), പ്രഭാവതി (77) എന്നിവരെ മകൻ നിരന്തരം ഉപദ്രവിക്കുമെന്നായിരുന്നു കേസ്. ഈ ദിവസങ്ങളിൽ ഇവർ അയൽ വീടുകളിൽ അഭയം തേടുകയാണ് പതിവ്. ഇരവിപുരം പൊലീസിൽ കഴിഞ്ഞ വർഷം നൽകിയ പരാതിയിൽ പൊലീസ് രാജുവിനെ പിടികൂടിയെങ്കിലും അച്ഛൻ ഇടപെട്ടതോടെ താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. തുടർന്നും മാതാപിതാക്കളെ മർദ്ദിക്കുന്നത് പതിവാക്കിയ രാജു ഇവരെ വീട്ടിൽ നിന്നു പുറത്താക്കി. അയൽവാസികൾ ചേർന്ന് ഇവരെ കരുനാഗപ്പളളി വവ്വക്കാവിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.