
ചാത്തന്നൂർ: ഇത്തിക്കര പാലത്തിനടിയിൽ നിന്ന് വയോധികന്റെ മൃതദേഹം കണ്ടെത്തി. മൈലക്കാട് കളീൽവീട്ടിൽ സുന്ദരൻപിള്ളയാണ് (71) മരിച്ചത്. വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഇന്നലെ മുതൽ സുന്ദരൻപിള്ളയെ കാണാനില്ലായിരുന്നു. ചാത്തന്നൂർ പൊലീസ് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.