
ചാത്തന്നൂർ: ചാത്തന്നൂർ- പാരിപ്പള്ളി ദേശീയപാതയിൽ കല്ലുവാതുക്കൽ തട്ടാരുകോണം പെട്രോൾ പമ്പിന് എതിർവശം നിറുത്തിയിട്ടിരുന്ന പാസഞ്ചർ ഓട്ടോയിൽ പെട്ടി ഓട്ടോ ഇടിച്ച് സ്ത്രീയടക്കം മൂന്നു പേർക്ക് പരിക്ക്. പാരിപ്പള്ളിയിലേക്ക് പോവുകയായിരുന്ന പെട്ടിഓട്ടോയാണ് ഇടിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ചാത്തന്നൂർ പൊലീസ് പരുക്ക് പറ്റിയവരെ പാരിപ്പള്ളി മെഡിക്കൽ എത്തിച്ചു.