
തേവലക്കര: അരിനല്ലൂർ ശ്രീഭവനത്തിൽ ജി. ഭാസ്കരൻപിള്ള (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ, 85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
അരിനെല്ലൂർ ക്ഷീരോത്പാദക സംഘം, 2320-ാം നമ്പർ എൻ.എസ്.എസ് കരയോഗം, അരീക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: സരളാദേവി. മക്കൾ: ബി. സേതുലക്ഷ്മി (മുൻ ജില്ലാ പഞ്ചായത്തംഗം, പഞ്ചായത്തംഗം മൈനാഗപ്പള്ളി, അദ്ധ്യാപിക കോവൂർ യു.പി.എസ്), എസ്. ശ്രീകല, എസ്. ശ്രീകുമാർ (ഫിഷറീസ് വകുപ്പ്). മരുമക്കൾ: വി.എൻ. സദാശിവൻപിള്ള (റിട്ട. ഹെഡ്മാസ്റ്റർ, ഏഴംകുളം), ആർ. രാജശേഖരൻ നായർ (റിട്ട. സ്പെഷ്യൽ സെക്രട്ടറി), യു. ജയലക്ഷ്മി.