phot
തെന്മല പഞ്ചായത്തിലെ ചിറ്റാലംകോട് പൊതുശ‌്മശാനത്തോട് ചേർന്നുള്ള ഡമ്പിംഗ് ഡിപ്പോയിൽ

പുനലൂർ: തെന്മല പഞ്ചായത്തിലെ ചിറ്റാലംകോട് പൊതുശ‌്മശാനത്തോട് ചേർന്നുള്ള ഡമ്പിംഗ് ഡിപ്പോയിൽ പാഴ്വസ്തുക്കളുടെ നീക്കം നിലച്ചിട്ട് ഒന്നര മാസമായി. പഞ്ചായത്ത് ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുളള പാഴ്‌വസ്തുക്കൾ പുനലൂർ നഗരസഭയിലെ സംസ്ക്കരണ ശാലയിലേയ്ക്കാണ് മാറ്റുന്നത്.

മാലിന്യ നീക്കം മാസങ്ങളായി നിലച്ചതോടെ കാട്ടു തീ പടർന്ന് പാഴ്‌വസ്‌തുക്കളിലേക്ക് കയറുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. വേനൽക്കാലമായതോടെ കാട്ടുതീ പടരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുളള പാഴ്‌വസ്തുക്കൾ ചിറ്റാലംകോട്ടെ വനാതിർത്തിയോട് ചേർന്നുള്ള ഡമ്പിംഗ് ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.