കരുനാഗപ്പള്ളി : ഇരുപതോളം സ്കൂളുകളിൽ വൃക്ഷ തൈ നട്ട്, നന്മ മരം പടവുകൾ ബാലവേദി കൊല്ലം ജില്ലാ കോ- ഓർഡിനേറ്റർ എം.എസ്. ശ്രീഹരി പതിനഞ്ചാം പിറന്നാൾ ആഘോഷിച്ചു. പ്രകൃതി സ്നേഹത്തിന്റെ സന്ദേശം ഉയർത്തിക്കൊണ്ട് കഴിഞ്ഞ വർഷവും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരി വൃക്ഷ തൈകൾ നട്ടിരുന്നു. വനമിത്ര ഡോ. സൈജു ഖാലിദ് തുടക്കം കുറിച്ച വൃക്ഷ വ്യാപന പദ്ധതിയാണ് നന്മ മരം. അതിന്റെ ബാലവേദിയാണ് പടവുകൾ. പാവുമ്പ അമൃത സ്കൂളിൽ നടന്ന പരിപാടി നന്മ മരം സംസ്ഥാന കോ- ഓർഡിനേറ്റർ ഷാജഹാൻ രാജധാനി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് അംഗം മധു മാവോലിൽ, ഗ്രാമപഞ്ചായത്ത് അംഗം മായ സുരേഷ്, ഹെഡ്മിസ്ട്രസ് അനുജ, കോയാകുട്ടി മുസ്‌ലിയാർ, സ്റ്റാഫ് സെക്രട്ടറി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.