apply

കൊ​ല്ലം: കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തിന് കീ​ഴിൽ സ്​കിൽ ഇ​ന്ത്യാ പ​ദ്ധ​തി​യിൽ പ്ല​സ് ടു വി​ജ​യ​ക​ര​മാ​യി പൂർ​ത്തി​യാ​ക്കി​യ വി​ദ്യാർ​ത്ഥി​കൾ​ക്ക് ഡി​ഗ്രി, പി.ജി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. സി.ആർ.എം, റീ​റ്റെ​യ്ൽ, സർ​വീ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ​കൾ ക്ഷ​ണി​ക്കു​ന്ന​ത്. ഈ പ​ദ്ധ​തി​യിൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാർ​ത്ഥി​കൾ​ക്ക് നി​ല​വി​ലു​ള്ള യോ​ഗ്യ​ത അ​നു​സ​രി​ച്ച് തൊ​ഴി​ല​വ​സ​ര​ങ്ങ​ളും നൽ​കും. അ​പേ​ക്ഷ​കൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി ജ​നു​വ​രി 31. ഫോൺ: 6282408398, 8089707791.