ചവറ : മഹാത്മാഗാന്ധിയുടെ പന്മന ആശ്രമം സന്ദർശനത്തിന്റെ 88ാം വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റി പന്മന ആശ്രമത്തിൽ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. വിചാർവിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതികുടീരത്തിലും കുമ്പളത്ത് ശങ്കുപിള്ള സ്മൃതി കുടീരത്തിലും പുഷ്പാർചന, ഗാന്ധി സ്മൃതി പ്രഭാഷണം, സർവമത പ്രാർത്ഥന, ഗാന്ധി കവിതകളുടെ ആലാപനം എന്നിവയും നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചവറ ഗോപകുമാർ, എം.സുജയ്, ശശി ഉദയഭാനു, സി.പി.ബാബു, ചവറ ഹരീഷ് കുമാർ, റോസ് ആനന്ദ്, സുമൻ ജിത് മിഷ, കന്നിന്മേൽ അനിൽകുമാർ, കരീപ്ര രാജേന്ദ്രൻ പിള്ള, പ്രഭാ അനിൽ, ആദിനാട് ഗിരീഷ്, സോജരാജൻ, ബാബുജി പട്ടത്താനം, മാമൂലയിൽ സേതുക്കുട്ടൻ, പ്രസന്നൻ ഉണ്ണിത്താൻ, മുഹമ്മദ് കുഞ്ഞ്, പന്മന വേലായുധൻകുട്ടി, ഷാഹുൽ ഹമീദ്, ചാവടിയിൽ ഷിഹാബ്, അജയകുമാർ എന്നിവർ സംസാരിച്ചു.