photo
ആനയടി ഏലായിൽ സംഘടിപ്പിച്ച കൊയ്ത്തുൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ആനയടി ഏലായിൽ സംഘടിപ്പിച്ച കൊയ്ത്തുൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 80 ഏക്കറോളം വരുന്ന ആനയടി ഏലായിൽ ശൂരനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും സഹായത്തോടുകൂടിയാണ് കൃഷി നടക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗംഗാദേവി, മിനി സുദർശൻ, പാടശേഖരസമിതി പ്രസിഡന്റ് സജീവ്, സെക്രട്ടറി വിജയൻപിള്ള, തുളസീധരൻ പിള്ള,​ പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.