 
മയ്യനാട്: ലിറ്റററി റിക്രിയേഷൻ ക്ലബ്ബ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെയും ചീരക്കൃഷിയുടെയും വിളവെടുപ്പ് നടന്നു. വനിതാവേദി കൺവീനർ വി. സിന്ധു, വിളവെടുത്ത ചീര മണീസ് ഫ്രൂട്ട്സ് സ്റ്റാൾ ഉടമ ഉഷയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജി ബാബു, സെക്രട്ടറി എസ്. സുബിൻ, ഭരണസമിതി അംഗങ്ങളായ എസ്. ഷീല, ബി. ഡിക്സൺ, ദിലീപ് കുമാർ, ലൈബ്രേറിയൻ വി. ചന്ദ്രൻ, ആർ. രാജു, കവിരാജ് എന്നിവർ പങ്കെടുത്തു.