photo

കൊട്ടാരക്കര: സി.പി.എം മുൻ കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗവും എൻ.ജി.ഒ യൂണിയൻ മുൻ ജില്ലാ പ്രസിഡന്റുമായ നെല്ലിക്കുന്നം കരിക്കോണത്ത് വീട്ടിൽ (പ്രണവം) ആർ. ചന്ദ്രശേഖരൻ നായർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. കർഷക സംഘം കൊട്ടാരക്കര ഏരിയാ കമ്മിറ്റിയംഗം, ഉമ്മന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: ലതാചന്ദ്രൻ. മകൾ: അപർണ.സി.നായർ (ദുബായ്). മരുമകൻ: ആർ. ആദർശ് (ദുബായ്).