kstu
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊല്ലം സബ് ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് യൂസഫ് ചേലപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷാ ചോദ്യ പേപ്പറുകളിലെ ഫോക്കസ് ഏരിയ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊല്ലം സബ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് യൂസഫ് ചേലപ്പള്ളി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് തേവലക്കര ജെ.എം.നാസറുദ്ദീൻ അദ്ധ്യക്ഷത വഹി​ച്ചു. ജില്ലാ പ്രസിഡന്റ് എ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. എസ്. ഹാരിസ്, ഷർമ്മിള ജോൺ, അബ്ദുൽ ഷുക്കൂർ, ബിജു അലക്സ്, എന്നിവർ സംസാരിച്ചു.