കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ സുവോളജി വിഭാഗവും ഹെൽത്ത് ക്ലബ്ബും കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗവും സംയുക്തമായി 20ന് കോളേജ് സെമിനാർ ഹാളിൽ ആർത്തവ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ ജെ.തറയിൽ അദ്ധ്യക്ഷത വഹിച്ചു. സുവോളജി വിഭാഗം അദ്ധ്യപിക ഡോ.ശീതൾ ലാൽ സ്വാഗതം പറഞ്ഞു. മെഡിട്രീന ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. എം.എസ്. പൊന്നിയുടെ നേതൃത്വത്തിലാണ് ക്ലാസ്. ബോട്ടണി വിഭാഗം അദ്ധ്യാപികയും ഹെൽത്ത് ക്ലബ് മെമ്പറുമായ പി.ജെ. അർച്ചന നന്ദി പറഞ്ഞു.