t

കൊല്ലം: ട്രാൻസ് ജെൻഡറെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുയും ചെയ്തയാൾ പിടിയിൽ. കിളികൊല്ലൂർ കൊച്ചുകുളം മണലിൽ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷെഫീക്ക് (23) ആണ് പിടിയിലായത്.

കഴിഞ്ഞ ഡിസംബർ 22ന് വൈകി​ട്ട് അയത്തിൽ ജംഗ്ഷന് സമീപമാണ് ഇയാൾ ട്രാൻസ് ജെൻഡറെ പിടിച്ചു നിറുത്തി ഫോൺ നമ്പർ ചോദിച്ചത്. നൽകാത്തതി​ന്റെ വിരോധത്തിൽ കടന്നുപിടിച്ച് അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം അയത്തിൽ നിന്നു പിടികൂടുകയായിരുന്നു. കൊലക്കേസിൽ പ്രതി​യായ ഇയാൾ ജാമ്യത്തി​ലാണ്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എ.പി​. അനീഷ്, എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രൻ, ലതിക, ജിജു, സുനിൽകുമാർ, സി.പി.ഒമാരായ സാജ്, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.