
കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരിക്കോട്, തട്ടാർകോണം, പാലവിള വീട്ടിൽ സുധാകരനാണ് (69) മരിച്ചത്. ജനുവരി 4ന് കൊട്ടിയം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അറോടെ മരിച്ചു. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഭാര്യ: ലാലി. മക്കൾ: വിഷ്ണു.എസ്.നാരായൺ, വിദ്യ.എൽ.സുധാകർ. മരുമക്കൾ: അഖിൽ സുധാകർ, അരുമ വിഷ്ണു.