lorry

കൊല്ലം: കൊല്ലം എഫ്.സി.ഐ ഗോഡൗണിൽ തൊഴിൽ തർക്കത്തെ തുടർന്ന് സസ്പെൻഷനിലായ തൊഴിലാളികളുടെ നടപടി പിൻവലിച്ചു. സസ്പെൻഷൻ കാലാവധിയായ നാലുദിവസം അവസാനിച്ചതിനെ തുടർന്നാണ് ആറ് തൊഴിലാളികളുടെ സസ്പെൻഷൻ പിൻവലിച്ചത്. സമരം മൂലം കയറ്റിറക്ക് തടസപ്പെട്ടാൽ വീണ്ടും കർശന നടപടിയെടുക്കുമെന്ന് എഫ്.സി.ഐ അധികൃതർ പറഞ്ഞു. അട്ടിക്കൂലിക്ക് എതിരായി കോടതി വിധി സമ്പാദിച്ച കരാറുകാരന്റെ ലോഡ് കയറ്റാത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ കരാറുകാരന്റെ ലോഡ് തൊഴിലാളികൾ കയറ്റുന്നില്ലെന്ന് കാട്ടി സിവിൽ സപ്ലൈസ് അധികൃതർ എഫ്.സി.ഐക്ക് പരാതി നൽകി. ആറ് സർദാർമാരെ സസ്പെൻഡ് ചെയ്തത്.