sudhakaran-69

കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരിക്കോട് തട്ടാർകോണം പാലവിള വീട്ടിൽ സുധാകരനാണ് (69) മരിച്ചത്. കഴിഞ്ഞയാഴ്ച കൊട്ടിയം ജംഗ്ഷനിൽ വച്ച് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുണ്ടറ മുക്കട കാഞ്ഞിരം തുണ്ടിൽ പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: ലാലി. മക്കൾ: വിഷ്ണു.എസ്.നാരായൺ (ഫോക്സ് വാഗൺ കൊല്ലം), വിദ്യ.എൽ.സുധാകർ. മരുമക്കൾ: അഖിൽ സുധാകർ (എൻജിനിയർ യു.എ.ഇ), അരുമ വിഷ്ണു.