auto
തെന്മല നാൽപ്പാതാംമൈലിൽ അപകടത്തിൽ തകർന്ന ഓട്ടോ റിക്ഷ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തെന്മല നാൽപ്പതാംമൈയിൽ സ്വദേശി ലിജുവിനാണ് പരിക്കേറ്റത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ലിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി 10മണിയോടെ ഉറുകുന്ന് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. പുനലൂർ ഭാഗത്ത് നിന്ന് തെന്മലയിലേക്ക് പോകുകയായിരുന്ന ഓട്ടോയും എതിർ ദിശയിൽ വരികയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. റോഡിലേക്ക് മറിഞ്ഞ ഓട്ടോയുടെ അടിൽപ്പെട്ട ഡ്രൈവറെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തെന്മല പൊലീസും സ്ഥലത്തെത്തിയിരുന്നു.