paravoor
പൂതക്കുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള നിർവ്വഹിക്കുന്നു

പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വാർഷിക പദ്ധതി നിർദ്ദേശങ്ങൾ അംഗീകരിക്കാനും 15-ാം ധനകാര്യ കമ്മിഷൻ പദ്ധതികളുടെ അന്തിമ അംഗീകാരത്തിനുമായി വികസന സെമിനാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
2022-23 വർഷത്തേക്ക് 6.29 കോടിയുടെ അടങ്കൽ തുകയ്ക്കുള്ള പദ്ധതി നിർദ്ദേശങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണി അമ്മ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല ജോയി, പഞ്ചായത്ത് സെക്രട്ടറി വി.ജി.ഷീജ, വൈസ് പ്രസിഡന്റ് വി.ജി.ജയ, ആസൂത്രണ സമിതി ഉപദ്ധ്യക്ഷൻ ജെ.പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എം.കെ.ശ്രീകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ സന്തോഷ്, ആസൂത്രണ സമിതി അംഗങ്ങളായ ചന്ദ്രചൂഢൻ പിള്ള, അശോകൻ പിള്ള, അഭിജിത്ത്, കൃഷി ഓഫീസർ ശ്രീവത്സ പി ശ്രീനിവാസൻ, മത്സ്യ കോ ഓർഡിനേറ്റർ സുദർശനൻ, പഞ്ചായത്ത് അസി. പ്ലാൻ കോ ഓർഡിനേറ്റർ എച്ച്.രാധമ്മ എന്നിവർ സംസാരിച്ചു.