പുത്തൂർ: പ്രഷ്യസ് ഡ്രോപ്സ് രക്തദാന, ജീവകാരുണ്യ സംഘടനയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് പാലിയേറ്റീവ് കെയർ പദ്ധതിയിലേക്ക് ഉമ്മന്നൂർ സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വീൽചെയർ, എയർബെഡ്, വാക്കർ, ഡയപ്പർ തുടങ്ങിയവ കൈമാറി.
ഉമ്മന്നൂർ സെന്റ് ജോൺസ് വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇന്ദു കെ. നായർ, മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമാലാലിന് ഉപകരണങ്ങൾ കൈമാറി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.അജി, രഞ്ജിത്ത്, കലയപുരം ജോസ്, ഡോ. ഗോപകുമാർ, ഡോ. സ്മിത്ത്കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഭാവന, അദ്ധ്യാപകരായ വിജി, പ്രദീപ്, സവീൺ ഉമേഷ് കൊട്ടിയം, പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ, അഡ്വൈസർ ടി. രാജേഷ്, രാജൻ പിള്ള എന്നിവർ സംബന്ധിച്ചു.