
കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എൻഡ് ടു എൻഡ് ഫാസ്റ്റ് സർവീസ് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ രാവിലെ 8ന് കൊല്ലത്ത് നിന്ന് പുറപ്പെടും. വൈകിട്ട് 5.15ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കും. കൊല്ലം ഡിപ്പോ കഴിഞ്ഞാൽ കൊല്ലം റെയിൽവേ സ്റ്റേഷൻ, പള്ളിമുക്ക്, കൊട്ടിയം, ഉള്ളൂർ, പട്ടം എന്നീ സ്ഥലങ്ങളിൽ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ല. മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ല.