 
അഞ്ചൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏരൂർ ഗ്രാമ പഞ്ചായത്തിൽ ജാഗ്രത സമിതി യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.അജിത്, ക്ഷേമ കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.രാജി, ഡോ.ബിജി രാജ്, സബ് ഇൻസ്‌പെക്ടർ സുരേഷ്, പഞ്ചായത്തിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ തുടങ്ങിയവർ സംബന്ധിച്ചു. അടിയന്തരമായി വാർഡ് തല ജാഗ്രത സമിതികൾ ചേർന്ന് ആർ.ആർ.ടി ഗ്രൂപ്പ് സജീവമാക്കാനും ജാഗ്രതാ നിർദ്ദേശം നൽകികൊണ്ട് മൈക്ക് അനൗൺസ്‌മെന്റ് നടത്താനും കൊവിഡ് പ്രതിരോധ ബൂസ്റ്റർ ഡോസ് നൽകാനും കട കമ്പോളങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.