
കൊല്ലം: കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 150 ആയി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം അംഗീകരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച രൂപരേഖയ്ക്ക് അംഗീകാരം നൽകിയതായി കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി സുനിൽ ബർത്ത് വാൾ രേഖാമൂലം എം.പിയെ അറിയിച്ചു. എം.പിയുടെ നിവേദനത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്. 129 എസ്.എസ്.ടി കിടക്കകൾ, 21 എച്ച്.ഡി.യു കിടക്കകൾ, 18 ഐ.സി.യു കിടക്കകളും സജ്ജമാക്കും. ക്രിട്ടിക്കൽ കെയർ സംവിധാനം ശാക്തീകരിക്കുന്നതിന്റെ ഭാഗമാണിത്.
ഏർപ്പെടുത്തുന്ന മറ്റ് സൗകര്യങ്ങൾ
1. മൂന്ന് ഓപ്പറേഷൻ തീയേറ്ററുകൾ കൂടി സ്ഥാപിക്കും
2. ലാബുകളുടെ ആത്യാധുനിക നവീകരണം
3. റേഡിയോ ഡയഗ്നോസിസ്, സി.ടി സ്കാൻ, എം.ആർ.ഐ അൾട്രാസൗണ്ട് എന്നിവ സ്ഥാപിക്കും
4. 11 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഔട്ട് പേഷ്യന്റ് ചികിത്സാ സൗകര്യം
""
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച എസ്റ്റിമേറ്റ് ഇ.എസ്.ഐ പരിശോധിച്ച് വരികയാണ്. സമയബന്ധിതമായി നടപടി സ്വീകരിച്ച് തുടർ നടപടി സ്വീകരിക്കും.
സുനിൽ ബർത്ത് വാൾ
കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി