fci

കൊ​ല്ലം: കൊ​ല്ലം എ​ഫ്.സി.ഐ ഗോ​ഡൗ​ണിൽ തൊ​ഴി​ലാ​ളി​ക​ൾക്ക് തൊ​ഴിൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി ഭ​ക്ഷ്യ മ​ന്ത്രി​യോ​ടും പൊ​തു​വി​ത​ര​ണ വ​കു​പ്പ് ജി​ല്ലാ സ​പ്ലൈ ഓഫീ​സ​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. കൊ​വി​ഡി​ന് മു​മ്പ് പ്ര​തി​ദി​നം 100 ലോ​ഡി​ലേ​റെ സാ​ധ​ന​ങ്ങൾ എ​ഫ്.സി.ഐയിൽ നി​ന്ന് കൊ​ണ്ടുപോ​യി​രു​ന്നു. ഇപ്പോൾ ലോ​ഡു​ക​ളുടെ എ​ണ്ണം 50 മു​തൽ 60 വ​രെ വെ​ട്ടിക്കു​റച്ചു. മുൻ​കാ​ല​ങ്ങ​ളിൽ രാ​വി​ലെ 10ന് പാ​സ് വി​ത​ര​ണം ചെ​യ്തിരുന്നു. എ​ന്നാലിപ്പോൾ ഉച്ചയ്ക്ക് 12ന് ശേഷമാണ് പാസ് വിതരണം. മ​ന​പ്പൂർ​വം കാ​ല​താ​മ​സം വ​രു​ത്തി തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലേ​യ്​ക്ക് ന​യി​ക്കു​ന്ന​താ​ണ് ന​ട​പ​ടി. വി​ഷ​യ​ത്തിൽ ഇ​ട​പെട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.പി ആ​വ​ശ്യ​പ്പെ​ട്ടു.