 
ചവറ: പനന്തോടിൽ ജംഗ്ഷന് സമീപം ദേശീയപാതയിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കഴിഞ്ഞദിവസം ദേശീയപാത അതോറിട്ടിയുടെ മേൽനോട്ടത്തിൽ റോഡിന് ഇരുവശവും വൃത്തിയാക്കുന്ന ജോലികൾ നടന്നിരുന്നു.
ഇതിനായി കൊണ്ടുവന്ന ജെ.സി.ബി കയറിയാണ് പൈപ്പ് ലൈൻ പൊട്ടിയതെന്ന് സമീപവാസികൾ പറയുന്നു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ അനാസ്ഥകാരണം കുടിവെള്ളം പാഴാകുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.