പ​ര​വൂർ: വെ​ള്ളം കോ​രു​ന്ന​തി​നി​ട​യിൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റിൽ വീ​ണ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പൂ​ത​ക്കു​ളം ക​ര​ടി​മു​ക്ക് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് 5.45 ന് കി​ണ​റ്റിൽ വീ​ണ​ത്. യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി ഭർ​ത്താ​വും കി​ണ​റ്റിലി​റ​ങ്ങി. ഇ​വ​രു​ടെ കു​ഞ്ഞി​ന്റെ ക​ര​ച്ചിൽ കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​കൾ ര​ക്ഷാ​പ്ര​വർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ പ​ര​വൂർ​ ഫയർഫോഴ്സിൽ വി​വ​രം അ​റി​യി​ച്ചു. ഇവർ എത്തുന്നതിനു മുമ്പുതന്നെ ഇരു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പ​ര​വൂർ ഫ​യർ സ്റ്റേ​ഷൻ ഓ​ഫീസർ ഡി.ഉ​ല്ലാ​സ്, ഗ്രേ​ഡ് സ്റ്റേ​ഷൻ ഓ​ഫീ​സർ വി.വി​ജ​യ​കു​മാർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് സംഘം സ്ഥലത്തെത്തിയത്. സാ​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി​യെ പാ​രി​പ്പ​ള്ളി മെ​ഡി​. ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു.