കൊല്ലം: ശക്തികുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. വൈകിട്ട് 4.15ന് ആറാട്ട് എഴുന്നള്ളത്ത്. ആറാട്ട് ഘോഷയാത്ര രാത്രി 7ന് വള്ളിക്കീഴ് ക്ഷേത്രത്തിലും 8ന് മാമൂട്ടിൽകടവ് ആറാട്ട് കുളത്തിലും എത്തിച്ചേരും.

ഇതോടനുബന്ധിച്ച് വള്ളിക്കീഴ് ക്ഷേത്രത്തിൽ വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 8ന് രാഗസുധ എന്നിവ ഉണ്ടായിരിക്കും. ആറാട്ട് ചിറയിൽ രാത്രി 7.30ന് സംഗീതസദസ്, 9ന് ആറാട്ട് ചിറയിൽ കുളപ്പൂരം. 10ന് ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ട് ചിറയിലും വള്ളിക്കീഴ് ക്ഷേത്രത്തിലും നാദസ്വര കച്ചേരി ഉണ്ടായിരിക്കും. രാത്രി 11ന് വള്ളിക്കീഴ് ക്ഷേത്രത്തിൽ എത്തുന്ന ആറാട്ട് എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തി കൊടിയിറങ്ങി ഉത്സവം സമാപിക്കും.