kottiyam-1

കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ തങ്ക അങ്കി ഘോഷയാത്ര മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് തഴുത്തല മഹാഗണപതി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 30 പവൻ തൂക്കമുള്ള എരിക്കും മാല അണിയിച്ചുള്ള തങ്ക അങ്കി ഘോഷയാത്രയിൽ 50 ൽ പരം കലാകാരന്മാർ പങ്കെടുത്തു. പഞ്ചാരിമേളവും പഞ്ചവാദ്യവും അകമ്പടി സേവിച്ചു. തങ്ക അങ്കി കടന്നുവരുന്ന വീഥികളുടെ ഇരുവശങ്ങളിലും നിലവിളക്ക് കൊളുത്തിയും അൻപൊലിയിട്ടും പറയിട്ടും സ്വീകരിച്ചു.