
ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് പൂന്തോട്ടത്തിൽ വീട്ടിൽ കെ.എസ്. പരമേശ്വരൻപിളള (79, റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. പ്ലാക്കാട് ഇണ്ടിളയപ്പൻ ക്ഷേത്രം പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, പ്ലാക്കാട് ലൈബ്രറി സെക്രട്ടറി, കൊല്ലം ജവഹർ ബാലഭവൻ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ. മക്കൾ: പ്രദീപ് (അദ്ധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, ചാത്തന്നൂർ), പ്രശോഭ് (ജി.എസ്.ടി ഇൻസ്പെക്ടർ, ചാത്തന്നൂർ), പ്രീത (അദ്ധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ്, പാൽകുളങ്ങര). മരുമക്കൾ: രശ്മി (അദ്ധ്യാപിക, ജി.യു.പി.എസ്, ആദിച്ചനല്ലൂർ), ഷീജ (പി.എച്ച്.സി, ഏനാദിമംഗലം, പത്തനംതിട്ട), ശ്രീകുമാർ (പേരൂർക്കട കോഓപ്പറേറ്റീവ് ബാങ്ക് ).