കൊട്ടാരക്കര: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പാതയോരങ്ങളിലെ കൊടിമരങ്ങളും സ്തൂപങ്ങളുമടക്കം നീക്കം ചെയ്യുന്നു. അന്നൂർ, പിണറ്റിൻമൂട്, നീലേശ്വരം വാർഡുകളിലാണ് രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളടക്കം നീക്കം ചെയ്തുതുടങ്ങിയത്. വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ പാതയോരത്തെ നിർമ്മാണങ്ങളും ഒഴിപ്പിക്കും. പ്രാദേശിക എതിർപ്പ് ഉണ്ടാകുന്നുണ്ടെങ്കിലും പൊലീസിന്റെ സഹായത്തോടെയാണ് ഇവ നീക്കം ചെയ്യുന്നത്.