കൊട്ടാരക്കര: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതു ഇടം എന്റേത് എന്ന മുദ്രാവാക്യമുയർത്തി വനിതകൾ ഉമ്മന്നൂരിൽ രാത്രിനടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച നടത്തം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബെൻസി റെജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എസ്. സിന്ധു അദ്ധ്യക്ഷയായി. ആശാ ജയൻ, ഉമാദേവി, ബീന ഷാജി, സുജിത സുരേഷ്, സുശീലാകുമാരി, രാജി, കേരളകുമാരി, ലൗലി, ബിന്ദു, ഷൈലജ, ആതിര എന്നിവർ നേതൃത്വം നൽകി. ഉമ്മന്നൂർ ജംഗ്ഷനിൽ നടത്തം സമാപിച്ചു. തുടർന്ന് മൺചെരാതുകളിൽ ദീപം തെളിച്ചു.