കൊട്ടാരക്കര: പള്ളിക്കൽ ദേവീക്ഷേത്രത്തിലെ ചോതി തിരുന്നാൾ ഉത്സവം ഫെബ്രുവരി 17 മുതൽ 22 വരെ നടക്കും. 17ന് രാവിലെ 7ന് ഭാഗവത പാരായണം, 10ന് ആയില്യപൂജ, വൈകിട്ട് 5ന് സർവൈശ്വര്യ പൂജ, രാത്രി 8ന് പടയണി. 18ന് രാവിലെ 7.30ന് പറയ്ക്കെഴുന്നള്ളത്ത്, രാത്രി 7ന് തിരുവാതിര. 19ന് രാവിലെ 7.30ന് പറയ്ക്കെഴുന്നള്ളത്ത്, രാത്രി 7ന് ഭക്തിഗാനസുധ. 20ന് രാത്രി 7.30ന് നൃത്താർച്ചന. 21ന് രാത്രി 7ന് നാരായണീയം. 22ന് തിരു ഉത്സവദിനത്തിൽ രാവിലെ 8ന് പൊന്നിൻ തിരുമുടി എഴുന്നള്ളത്തും വലിയ കാണിക്കയും, 11.30ന് ഉച്ചപ്പാട്ട്, രാത്രി 7.30ന് നാദസ്വര കച്ചേരി, 11.30ന് ആൾപിണ്ടി വിളക്കും പൊന്നിൻ തിരുമുടി എഴുന്നള്ളത്തും. ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഫെബ്രുവരി 13ന് രാവിലെ 7ന് നടക്കും.