 
പരവൂർ: എസ്.എഫ്.ഐ പരവൂർ നോർത്ത് എൽ.സി സമ്മേളനം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അമാസ് ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറിയായി മിഥുനെയും പ്രസിഡന്റായി ശരണ്യയെയും തിരഞ്ഞെടുത്തു. സമ്മേളനത്തിൽ സുനിൽ കുമാർ സ്വാഗതം പറഞ്ഞു. സി.പി.എം പരവൂർ നോർത്ത് എൽ.സി സെക്രട്ടറി സോമൻ പിള്ള, എസ്.എഫ്.ഐ നേതാക്കളായ മിഥുൻ, അംഗങ്ങളായ അഖിൽ, മിതുൽ എന്നിവർ സംസാരിച്ചു.