 
ഓച്ചിറ: പ്രിയദർശിനി സാംസ്കരിക സമിതിയും കറ്റാനം സെന്റ് തോമസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി മുഖ്യപ്രഭാഷണം മടത്തി. കെ.എം.കെ. സത്താർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം എ. അജ്മൽ, നീലികുളം സദാനന്ദൻ, എസ്.എം. ഇക്ബാൽ, അയ്യാണിക്കൽ മജീദ്, ബി. സെവന്തികുമാരി, മോഹനൻ, സജി പരബ്രഹ്മ, ഹരികൃഷ്ണൻ എെക്കര തുടങ്ങിയവർ സംസാരിച്ചു.