goat

ഓടനാവട്ടം: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വെളിയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ആട് വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ഉദ്ഘാടനം ചെയ്തു. വെളിയം മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. രമണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ബി. പ്രകാശ്, കെ. സോമശേഖരൻ, വാർഡ് അംഗങ്ങളായ ജയ രഘുനാഥൻ, എം. വിഷ്ണു, വെറ്ററിനറി ഡോക്ടർ എന്നിവർ സംസാരിച്ചു.