alappad
ആലപ്പാട്‌ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വികസനസെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ആലപ്പാട്‌ ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ ഓൺലൈനായി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിസന്റ് ടി. ഷൈമ അദ്ധ്യക്ഷയായി. ജനകീയാസൂത്രണത്തിന് ശേഷമുള്ള വികസന രേഖയുടെ കരട് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അദ്ധ്യക്ഷൻ കാർത്തിക്ക് ശശി, കൺവീനർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.