dr-vijayan-s-g-82

കൊല്ലം: നെടുമങ്ങാട് നന്ദിയോട് എസ്.കെ.വി ഹൈസ്കൂൾ സ്ഥാപകനും സമുദായ നേതാവുമായിരുന്ന, ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ കൊച്ചപ്പി മുതലാളിയുടെ ചെറുമകനും പരേതരായ എസ്.കെ. ഗംഗാധരൻ മുതലാളിയുടെയും പങ്കജാക്ഷിയുടെയും മകനുമായ കൊല്ലം അനേപ്പിൽ കമലാലയത്തിൽ ഡോ. എസ്.ജി. വിജയൻ (82) നിര്യാതനായി. കൊല്ലം, മാവേലിക്കര, അടൂർ, കരുനാഗപ്പള്ളി ഗവ. ആശുപത്രികളിലും ദീർഘകാലം ഇംഗ്ലണ്ടിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലുവയിലായിരുന്നു സ്ഥിരതാമസം. ഭാര്യ: കൊല്ലം അനേപ്പിൽ പരേതനായ വേലുമുതലാളിയുടെ മകൾ സി.കെ. വിജയകുമാരി. മക്കൾ: ഡോ. ദീപക് (ഇംഗ്ലണ്ട്), ഡോ. ഹിമ രാജീവ് വേണുഗോപാൽ (ഇംഗ്ലണ്ട്).