 
ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ തെക്കുംകര കുന്നിൽ അനധികൃത കരമണ്ണ് ഖനനം വ്യാപകമായി. വേളമാനൂർ യു.പി.എസ് - തെക്കുകര അരീക്കൽ റോഡിനോട് ചേർന്ന കുന്നാണ് ഇടിച്ചുനിരത്തുന്നത്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഇവിടെ രണ്ടുപേരുടെ സ്ഥലം വാങ്ങിയാണ് മണ്ണെടുക്കുന്നത്. അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.