photo
വിജനമായ കരുനാഗപ്പള്ളി ടൗൺ.

കരുനാഗപ്പള്ളി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണം കരുനാഗപ്പള്ളിയിൽ പൂർണം. സർക്കാർ നിർദ്ദേശം ജനങ്ങൾ പൂർണമായും പാലിച്ചു.

ഇന്നലെ വിവാഹങ്ങളിൽ ഉൾപ്പെടെ 50 ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്. റോഡുകളിൽ ജന സഞ്ചാരവും കുറവായിരുന്നു. ദേശീയപാത വിജനമായിരുന്നു. അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ദേശീയപാതയിലും പ്രധാന ജംഗ്ഷനുകളിലും പൊലീസ് പരിശോധന കർശനമായിരുന്നു. രേഖകളില്ലാതെ എത്തിയ രണ്ട് വാഹന യാത്രക്കാരുടെ പേരിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. കടകമ്പോളങ്ങൾ പൂർണമായും അടിഞ്ഞുകിടന്നു. മെഡിക്കൽ സ്റ്റേറുകളും അവശ്യ വിൽപ്പന സ്ഥാപനങ്ങളും മാത്രമാണ് പ്രവർത്തിച്ചത്. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിസ് പാസഞ്ചർ ബസുകളും ഓർഡിനറി ബസുകളും സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.