കുന്നത്തൂർ: കുന്നത്തൂരിൽ ഞായറാഴ്ച നിയന്ത്രണത്തോട് സഹകരിച്ച് ജനം. വാഹനങ്ങൾ അധികവും നിരത്തിലിറങ്ങിയില്ല. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ നിയന്ത്രണങ്ങളോടെ നടന്നു.
വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുകയും സത്യവാങ്മൂലം കൈയിൽ കരുതിയുമാണ് ഇവർ യാത്ര ചെയ്തത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നിരുന്നെങ്കിലും ഹോട്ടലുകളും റസ്റ്റോറന്റുകളും മിക്കയിടത്തും പ്രവർത്തിച്ചില്ല. തുറന്നവ പാഴ്സൽ മാത്രമാണ് നൽകിയത്. കള്ള് ഷാപ്പുകളും തുറന്ന് പ്രവർത്തിച്ചു. ഗ്രാമീണ മേഖലയിൽ പൊതുജനം പുറത്തിറങ്ങിയില്ല. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയെങ്കിലുും യാത്രക്കാർ കുറവായിരുന്നു. പ്രധാന ജംഗ്ഷനുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു.