
കടയ്ക്കൽ: പ്രമുഖ അറബി ഭാഷാ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറും എം.എസ്.എം സ്ഥാപനങ്ങളുടെ ഡയറക്ടറുമായിരുന്ന ഡോ. എം.എസ്. മൗലവി യുടെ സ്മരണാർത്ഥം എം.എസ്.എം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം എം. ഇമാമുദീൻ മാസ്റ്റർക്കു നൽകാൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു. അറബി ഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനും നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ പരിഗണിച്ചാണ് മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ കൂടിയായ ഇമാമുദീൻ മാസ്റ്ററെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 5നു നടക്കുന്ന അനുസ്മരണ യോഗത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി തോപ്പിൽ താജുദ്ദീൻ അറിയിച്ചു,