 
കരുനാഗപ്പളളി: അങ്ങാടി മരുന്നുമായി വന്ന ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. മലപ്പുറം സ്വദേശികളായ ഡ്രൈവർ റഷീദ്, ക്ലീനർ അനസ് എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ പുതിയകാവിന് സമീപം ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. മലപ്പുറത്ത് നിന്നു തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലേക്ക് മരുന്നു മായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡിൽ തിരക്ക് ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. പൊലീസ് എത്തി ലോറി ദേശീയപാതയിൽ നിന്നു മാറ്റി.