കൊല്ലം: മാസം അവസാനിക്കാൻ ഇനി ആറ് ദിവസം മാത്രം ശേഷിക്കെ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ 96 റേഷൻകടകളിൽ ഒരുനുള്ള ഭക്ഷ്യധാന്യം പോലുമില്ല.

പൂയപ്പള്ളിയിൽ ഈമാസം 10ന് ആരംഭിച്ച പുതിയ ഗോഡൗൺ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യവിതരണത്തിൽ നിന്ന് ഉദ്യോഗസ്ഥർ വിട്ടുനിന്നതാണ് പ്രശ്നം. സ്ഥിതി വഷളായതോടെ ഓരോ കടകളിലും അല്പാല്പം എത്തിക്കുന്ന ഭക്ഷ്യധാന്യം മണിക്കൂറുകൾക്കുള്ളിൽ തീരുകയാണ്.

കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ 345 റേഷൻകടകളുണ്ട്. എന്നാൽ മൂന്ന് ഗോഡൗണുകളേ ഉണ്ടായിരുന്നുള്ളു. എഫ്.സി.ഐയിൽ നിന്ന് എത്തിക്കുന്ന ഭക്ഷ്യധാന്യം സംഭരിക്കാൻ ആവശ്യത്തിന് ഇടമില്ലാത്തതിനാൽ റേഷൻവിതരണം മുടന്തിയാണ് നീങ്ങിയിരുന്നത്.

ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പൂയപ്പള്ളിയിൽ പുതിയ ഗോഡൗൺ ആരംഭിച്ചു. ഓയൂർ, പൂയപ്പള്ളി മേഖലകളിലെ റേഷൻകടകൾക്കുള്ള ഭക്ഷ്യധാന്യം ഇവിടം കേന്ദ്രീകരിച്ച് വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഈമാസം 10ന് ആറ് ഉദ്യോഗസ്ഥരെ ഇവിടേക്ക് നിയമിച്ചെങ്കിലും ജോലി ഏറ്റെടുക്കാൻ തയ്യാറായില്ല.

ഒടുവിൽ മന്ത്രി ഇടപെട്ടതോടെ 19ന് ഒരു ഉദ്യോഗസ്ഥനെത്തി വിതരണം ആരംഭിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ രണ്ട് ഉദ്യോഗസ്ഥർ കൂടിയെത്തിയെങ്കിലും വിതരണത്തിന് കാര്യമായ വേഗതയില്ല.

റേഷൻ ലഭ്യമാകാത്തതിന് പിന്നിൽ

1. പൂയപ്പള്ളി മേഖലയിലെ ആയിരക്കണക്കിന് റേഷൻകാർഡ് ഉടമകൾക്ക് ഈമാസത്തെ ഭക്ഷ്യവിഹിതം കിട്ടിയില്ല

2. ഒരു ദിവസം 15ൽ താഴെ കടകൾക്കുള്ള ലോഡ് മാത്രമാണ് പോകുന്നത്

3. ഈമാസത്തെ വിഹിതം പൂർണമായും എത്തിക്കുന്നില്ല

4. അതിനാൽ പൂയപ്പള്ളി ഗോഡൗൺ പരിധിയിൽ എല്ലാ റേഷൻകാർഡ് ഉടമകൾക്കും റേഷൻ ലഭിക്കില്ല

5. വിതരണ കാലാവധി നീട്ടാൻ അധികൃതർ തയ്യാറായിട്ടില്ല.

കൊല്ലം താലൂക്കിൽ പ്രധാനമന്ത്രിയുടെ ഭക്ഷ്യവിഹിതമില്ല

കൊല്ലം എഫ്.സി.ഐ ഗോഡൗണിലെ തൊഴിലാളി സമരം കാരണം കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ പി.എം.ജി.കെ.എ.വൈ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യധാന്യവിതരണം മുടങ്ങിയിരിക്കുകയാണ്.

മുൻഗണന, എ.എ.വൈ കാർഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യമാണ് പദ്ധതി പ്രകാരമുള്ളത്. ഈമാസത്തെ റേഷൻ വിതരണ കാലാവധി നീട്ടിയില്ലെങ്കിൽ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള ഈമാസത്തെ ഭക്ഷ്യവിഹിതം കൊല്ലം താലൂക്കിലുള്ളവർക്ക് നഷ്ടമാകും.

""

കൊല്ലത്തെ സമരത്തെ മറികടക്കാൻ കരുനാഗപ്പള്ളിയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് വിതരണം നടക്കുന്നുണ്ടെങ്കിലും എല്ലാ വിഭാഗം ഭക്ഷ്യധാന്യവും എത്തിക്കാനാകുന്നില്ല.

എഫ്.സി.ഐ അധികൃതർ